അസീസി സ്നേഹാലയ
ഫ്രാൻസിസ്കൻ മിഷനറി സിസ്റ്റേഴ്സ് ഓഫ് സര്‍വ്വീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം
രക്ഷകനായ യേശുക്രിസ്തുവിനെ തൻറെ ജീവിതത്തിൽ പൂർണ്ണമായി അനുകരിച്ച്, അഗതികളോടും, ആലംബഹീനരോടും, കുഷ്ഠരോഗികളോടും, ദൈവിക സ്നേഹവും, കരുണയും, കരുതലും, നൽകി അവരിലെല്ലാം ദൈവത്തെ ദർശിച്ച്, സർവ്വചരാചരങ്ങളെയും സഹോദരി സഹോദരന്മാരായി കണ്ട്, മരണത്തെ പോലും സഹോദരിയായി സ്വീകരിച്ച്, ഈ ലോക സുഖങ്ങളെല്ലാം ദൈവസ്നേഹത്താൽ ഉപേക്ഷിച്ച് ദാരിദ്ര്യത്തെ മണവാട്ടിയായി സ്വീകരിച്ച് രണ്ടാം ക്രിസ്തുവായി തീർന്ന അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ചൈതന്യം ഉൾക്കൊണ്ടു കൊണ്ട്, ഫ്രാൻസിസ്കൻ മിഷനറി സിസ്റ്റേഴ്സ് ഓഫ് സര്‍വ്വീസ് എന്ന (FMSS) സന്യാസിനി സമൂഹത്തിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും അധീനതയിലും 2011 ജൂൺ മാസം ഒന്നാം തീയതി OCB അംഗീകാരത്തോടുകൂടി (Reg No:1807) ഈ സ്ഥാപനം ആരംഭിച്ചു.
മക്കൾ തെരുവിലേക്കിറക്കി വിടുന്ന അച്ഛനമ്മമാർ,ബന്ധുക്കൾ ഉപേക്ഷിച്ചു പോകുന്നവർ,ജന്മം നൽകിയവർ ആരെന്നറിയാത്ത അനാഥർ,അസീസി സ്നേഹാലയ ഇവരുടെ ഒക്കെ വീടാണ്. അസീസി സ്നേഹാലയലെത്തുന്ന ഓരോ അന്തേവാസിക്കും ഞങ്ങൾ ഭക്ഷണവും, വസ്ത്രവും ,മരുന്നുകളും നൽകുന്നു.വിദേശ ഫണ്ടിംഗ് ഇല്ലാതെ മറ്റ് വൻകിട വരുമാന മാർഗ്ഗങ്ങൾ ഒന്നുമില്ലാതെ ഇവർക്ക് വേണ്ടതെല്ലാം നൽകാൻ കഴിയുന്നത് ദൈവത്തിന്റെ കരുണകൊണ്ടാണ്.
ഒരു കൂട്ടം സുമനസ്സുകളുടെ സഹായം കൊണ്ടാണ് അസീസി സ്നേഹാലയ പ്രവർത്തിക്കുന്നത്. നിരാലംബരായ കുറെ മനുഷ്യർക്ക് മികച്ച ചികിത്സയും പരിചരണവും നൽകണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട്. അതിന് നിങ്ങളുടെ സഹായ സഹകരണങ്ങളും പ്രാർത്ഥനകളും ആവശ്യമാണ്.